¡Sorpréndeme!

ഉണ്ണി മുകുന്ദൻ ഭീഷണിപെടുത്തി | ജയിലിലടക്കണമെന്ന് യുവതി | filmibeat Malayalam

2018-01-06 362 Dailymotion

പീഡനക്കേസില്‍ ആരോപണ വിധേയനായ നടന്‍ ഉണ്ണി മുകുന്ദനെതിരേ യുവതി കോടതിയില്‍. ഉണ്ണി മുകുന്ദന്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി അഭിഭാഷകന്‍ മുഖേന എറണാകുളം സിജിഎം കോടതിയെ അറിയിച്ചു. നടന്റെ ജാമ്യം റദ്ദാക്കണമെന്നും യുവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. യുവതിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിയാന്‍ ഒരുങ്ങുകയാണ് കോടതി. യുവതിയോട് ഈ മാസം 27ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കോട്ടയം സ്വദേശിയായ യുവതിയെ സിനിമാക്കഥ പറയാന്‍ ചെന്നപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഉണ്ണിമുകുന്ദനെതിരേയുള്ള പരാതി. എന്നാല്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത് മറ്റൊന്നാണ്.ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്നാണ് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. ഇപ്പോള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ജാമ്യം റദ്ദാക്കണമെന്നാണ് യുവതിയുടെ അഭിഭാഷകന്‍ സിജെഎം കോടതിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.സിനിമാ താരങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്ന കാലമാണിത്. നടി ആക്രമിക്കപ്പെട്ട സംഭവവും തൊട്ടുപിന്നാലെയുണ്ടായ വിവാദങ്ങളും കേരളക്കര ഇപ്പോഴും മറന്നിട്ടില്ല. യുവതിക്കെതിരേ ഉണ്ണി മുകുന്ദനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ ആരോപണം വ്യാജമാണെന്ന് നടന്‍ ചൂണ്ടിക്കാട്ടുന്നു.